ദോഹ: ഖത്തറിൽ ചൂട് അനുദിനം കൂടി വരുന്നു. വരും ദിവസങ്ങളിൽ എല്ലായിടത്തും ചൂടും ഈർപ്പവും കൂടുമെന്ന്
ഖത്തർ കാലാവസ്ഥ മന്ത്രാലയംഅറീയിച്ചു.......
ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയംസംഘടി പ്പിക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ ഉത്സവത്തിൽ "മികച്ച ഈത്തപ്പഴ ബാസ്ക്കറ്റ്" മത്സരവിജയികളെ പ്രഖ്യാപിച്ചു.'ഖലാസ്' ഈത്തപ്പഴ വിഭാഗത്തിൽ ഒന്നാം സ്ഥാനം അബ്ദുൽഹാദി സുലൈമാൻ ഹൈദറിന്റെ ഫാമിന് ലഭിച്ചു. ഖലീൽ മൻസൂർ അൽ ഹജ്രിയുടെ ഫാം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അബ്ദുൽഹമീദ് അൽ അൻസാരിയുടെഫാമിനും ലഭിച്ചു. ......
ദോഹ: ഖത്തറിലെ നത്തിംഗിന്റെ എക്സ്ക്ലൂസീവ് വിതരണക്കാരായ ജംബോ ഇലക്ട്രോണിക്സ്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നത്തിംഗ് ഫോൺ 3 ഔദ്യോഗികമായി പുറത്തിറക്കി, ലണ്ടൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയുടെ ഇതുവരെയുള്ള ആദ്യത്തെ യഥാർത്ഥ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെയും ഡിസൈൻ-ഫോർവേഡ് സ്മാർട്ട്ഫോണിന്റെയും വരവ് അടയാളപ്പെടുത്തുന്നു.
വ്യതിരിക്തമായ സുതാര്യമായ ഹാർഡ്വെയറിനും മിനിമലിസ്റ്റ് സോഫ്റ്റ്വെയർ തത്ത്വചിന്തയ്ക്കും പേരുകേട്ട നത്തിംഗ്, അത്യാധുനിക പ്രകടനവും ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രവും സംയോജിപ്പിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് സ്മാർട്ട്ഫോൺ വിപണിയെ തടസ്സപ്പെടുത്തുന്നത് തുടരുന്നു. പ്രവർത്തനപരവും ധീരവുമായ നവീകരണം വാഗ്ദാനം ചെയ്യുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയെ ഫോൺ (3) ശക്തിപ്പെടുത്തുന്നു.
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നത്തിംഗ് ഫോൺ 3, അടുത്ത തലമുറ ഇമേജ് പ്രോസസ്സിംഗ്, വേഗതയേറിയ AI പ്രകടനം, അൾട്രാ-സ്മൂത്ത് ഗെയിമിംഗ് എന്നിവ നൽകുന്നു. ......
ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡനക്കേസിൽ മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് ബംഗളൂരു കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രമാദമായ ഈ കേസിൽ വെള്ളിയാഴ്ചയാണ് പ്രത്യേക കോടതിയുടെ നിർണ്ണായക വിധി വന്നത്. ......
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ വലിയ പ്രതിഷേധം ഉയരുന്നു. ഈ വിഷയത്തിൽ ബിജെപി സർക്കാരിന് കർശനമായ മുന്നറിയിപ്പുമായി സിറോ മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് രംഗത്തെത്തി.
മാധ്യമങ്ങളോടും വിശ്വാസികളോടും സംസാരിക്കവെ, ഈ സംഭവം സഭയ്ക്ക് “അഗാധമായ വേദനയും ശക്തമായ പ്രതിഷേധത്തിനും കാരണമായി” എന്ന് കർദിനാൾ വ്യക്തമാക്കി. ......
പുത്തൻകുരിശ് : മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ. സാനു മാഷിൻ്റെ ദേഹവിയോഗം അക്ഷര ലോകത്തിനും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ......
മലയാള സിനിമയുടെ പിതാവും, ആദ്യ മലയാള ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനും, മലയാള ചലച്ചിത്ര പ്രവർത്തകരുടെ മാർഗ്ഗദർശിയുമായ ജെ. സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലിന്റെ നവതിയാഘോഷം ഓഗസ്റ്റ് നാലിന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ഹോട്ടൽ റീജൻസി ഗ്രാൻഡേ ഹോട്ടലിൽ വച്ച് പ്രശസ്ത ഗായകരുടെ സംഗീതവിരുന്നോടെ ആഘോഷിക്കുകയാണ്.
നവതിയാഘോഷചടങ്ങിൽ ഹാരിസ് ഡാനിയേലിനോടൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, എം. ......